Posted On
date_range Updated On
date_range കുളത്തിൽ കാൽവഴുതി വീണ് പ്രവാസി മരിച്ചു
പെരുമണ്ണ: കുട്ടികളോടൊപ്പം കുളിക്കാൻ പോയ പ്രവാസി കുളത്തിൽ കാൽവഴുതി വീണ് മുങ്ങിമരിച്ചു. പെരുമണ്ണ കോളശ്ശേരി പുൽപറമ്പിൽ പ്രമീസാണ് (45) ഞായറാഴ്ച പകൽ 11ഓടെ അറത്തിൽ പറമ്പ കവലാട്ട് കുളത്തിൽ മുങ്ങിമരിച്ചത്.
കുളി കഴിഞ്ഞ് മടങ്ങുമ്പോൾ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കരക്കെടുത്തത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സൗദിയിലായിരുന്ന പ്രമീസും കുടുംബവും രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.
പെരുന്നാളിന് ശേഷം തിരിച്ചു പോകാനിരിക്കെയാണ് ദുരന്തം. പയ്യാനക്കൽ പരേതനായ മുഹമ്മദ് കോയയുടെയും കച്ചീബിയുടെയും മകനാണ്. ഭാര്യ: ഖദീജ മാത്തോട്ടം. മക്കൾ: മുഹമ്മദ് നാസിഹ്, നഷ മറിയം, കാഷിഖ കദൂൽ. സഹോദരങ്ങൾ: ജുനൈസ്, അജ്മൽ, റീനാസ്, റോസി, സജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.