Posted On
date_range Updated On
date_range പകൽച്ചൂടിനൊപ്പം രാത്രിയും പൊള്ളുന്നു
തിരുവനന്തപുരം: പകൽച്ചൂടിനൊപ്പം സംസ്ഥാനത്ത് രാത്രിയും ചുട്ടുപൊള്ളുന്നു. കാലാവസ്ഥ നിരീക്ഷകരെപ്പോലും അമ്പരപ്പിച്ച് പകൽച്ചൂടിന് സമാനമായി സാധാരണനിലയിൽനിന്ന് രണ്ടുമുതൽ നാല് ഡിഗ്രിവരെയാണ് പല ജില്ലകളിലും ചൂട് ഉയരുന്നത്.
പാലക്കാട്ട് കഴിഞ്ഞദിവസം രാത്രി അനുഭവപ്പെട്ട ചൂട് 27.8 ഡിഗ്രിയാണ്. സാധാരണനിലയിൽനിന്ന് 3.7 ഡിഗ്രി സെൽഷ്യസ് അധിക ചൂടാണ് ജില്ലയിൽ അനുഭവപ്പെട്ടതെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു. മാർച്ച് പകുതിയോടെയെങ്കിലും വേനൽമഴ കനിഞ്ഞില്ലെങ്കിൽ രാത്രികാല ചൂട് 29 ഡിഗ്രിയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.