വിവാഹം കഴിഞ്ഞിട്ട് 14 ദിവസം; നവവധു ഭർത്താവിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: പന്നിയോട് നവവധുവിനെ ഭർത്താവിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് സ്വദേശിനി സോനയാണ് മരിച്ചത്. 14 ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം. താൻ ഉറക്കം എഴുന്നേറ്റപ്പോൾ സോനയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെന്നാണ് ഭർത്താവ് പറഞ്ഞത്. ഇയാൾ ഉറക്കിക്കിടന്ന അതേ കട്ടിലിൽ കയറിയാണ് യുവതി തൂങ്ങിയത്. എന്നാൽ എന്ത് കൊണ്ട് യുവാവ് ഇതൊന്നും അറിഞ്ഞില്ലെന്നാണ് പെൺകുട്ടിയുടെ കുടുംബം പ്രധാനമായും ആരോപിക്കുന്ന സംശയം.

ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം സോനയുടെ ബന്ധുക്കളെ ഭർത്താവ് അറിയിക്കുന്നത്. ഇതിനുശേഷം ഏറെ വൈകിയാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കൾ ആരോപിച്ചു. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും സോനയുടെ ജീവൻ രക്ഷിക്കാനായില്ല.

ഇരുവരുടേതും പ്രണയവിവാഹമായിരുന്നുവെന്നും എന്നാൽ യുവതിയുടെ കുടുംബം ബന്ധത്തെ എതിർത്തിരുന്നുവെന്നുമാണ് സോനയുടെ ബന്ധുക്കൾ പറയുന്നത്. പിന്നീട് യുവതിയുടെ നിർബന്ധപ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം വീട്ടുകാർ നടത്തിയത്. ഞായറാഴ്ച ഉച്ചവരെ സോന ഭർത്താവിനൊപ്പം തന്‍റെ വീട്ടിൽ ഉണ്ടായിരുന്നു.

പിന്നീട് ഇരുവരും ഭർത്താവിന്‍റെ വീട്ടിലേക്ക് പോയി. ഈ സമയങ്ങിൽ ഇരുവരും സന്തോഷത്തിലായിരുന്നു. പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും മരണത്തിലെ ദുരൂത പുറത്തുകൊണ്ടുവരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

Tags:    
News Summary - The newlywed hanged herself in husband's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.