ഗായത്രി, മകൾ സ്നേഹ
Posted On
date_range Updated On
date_range മകളുടെ മരണ വാർത്തയറിഞ്ഞ് മാതാവ് ജീവനൊടുക്കി
കോതമംഗലം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണ വാർത്തയറിഞ്ഞ് മാതാവ് ജീവനൊടുക്കി. രണ്ടുമാസം മുൻപ് ചിറയിൻകീഴിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുവ യു.സി കോളജ് എം.ബി.എ വിദ്യാർഥിനി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകൾ സ്നേഹ(സോനു 24)യാണ് ശനിയാഴ്ച്ച രാത്രി മരിച്ചത്.
മരണവാർത്ത അറിഞ്ഞ് സോനുവിന്റെ മാതാവ് ഗായത്രി( 45) നെല്ലിക്കുഴി കമ്പനിപ്പടിയിൽ ഉള്ള താമസ സ്ഥലത്ത് ജീവനൊടുക്കുകയായിരുന്നു.
കഴിഞ്ഞ 30 വർഷത്തോളമായി കോതമംഗലത്ത് ജ്വല്ലറിയിൽ ജീവനക്കാരനായിരുന്നു ഹനുമന്ത്. സഹോദരൻ കമ്പ്യൂട്ടർ വിദ്യാർഥി ശിവകുമാർ ഹനുമന്ത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കമ്പനിപ്പടിയിലെ ഞായറാഴ്ച്ച വൈകിട്ടോടെ വീട്ടിലെത്തിച്ച ശേഷം മഹാരാഷ്ട്രയിലേക്ക് കൊണ്ട് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.