ഏലിയാസ് കത്തിയ ഷർട്ടുമായി

ഹോട്ടലിൽ ചായ കുടിക്കാനിരിക്കെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ച് തീ പടർന്നു

ഒല്ലൂർ (തൃശൂർ): വയോധികന്റെ പോക്കറ്റിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാൽ മോളയിൽ ഏലിയാസിന്റെ (70) ഐ ടെൽ മൊബൈൽ ഫോണിനാണ് തീപിടിച്ചത്. ഇദ്ദേഹത്തിന് നിസ്സാര പരിക്കുപറ്റി.

വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. മരോട്ടിച്ചാലിലെ വിപിൻ സ്റ്റോഴ്സ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഏലിയാസ്. ഹോട്ടലിനുള്ളിൽ ഇരിക്കുമ്പോഴാണ് ഫോൺ പൊട്ടിത്തെറിച്ച് തീ പടർന്നത്. ഷർട്ടിന്റെ പോക്കറ്റിന്റെ ഭാഗം കത്തിപ്പോയി. 1000 രൂപയിൽ താഴെ വില വരുന്ന ഐ ടെല്ലിന്റെ ഡയൽപാഡ് മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്.

Full View

ഫോൺ പൊട്ടിത്തെറിച്ച് തീ പടർന്നത് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കാണുമ്പോൾ ഞെട്ടലുണ്ടാക്കുന്നതാണ്. ബനിയൻ ധരിച്ചതിനാൽ ശരീരത്തിൽ പൊള്ളലേറ്റില്ലെന്ന് ഏലിയാസ് പറഞ്ഞു.

പൊട്ടിത്തെറി ശബ്ദം കേട്ടയുടന്‍ ഏലിയാസിന് പോക്കറ്റില്‍നിന്ന് ഫോൺ എടുത്ത് നിലത്തിടാനായതും ഷര്‍ട്ടിലേക്ക് തീപടര്‍ന്നെങ്കിലും ഉടന്‍ കൈകൊണ്ട് തട്ടി കെടുത്താനായതുമാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെടാൻ കാരണം. ബാറ്ററിയുടെ തകരാര്‍ ആണ് പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് പ്രഥമിക നിഗമനം. 

Tags:    
News Summary - The mobile phone exploded and caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.