നിയമസഭ സമ്മേളനത്തിന് അനുമതി ആവശ്യപ്പെട്ട് മന്ത്രിമാർ ഗവർണറെ കാണും

തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി ആവശ്യപ്പെട്ട് മന്ത്രിമാര്‍ ഗവര്‍ണറെ കാണും. മന്ത്രിമാരായ എ.കെ ബാലനും വി.എസ് സുനില്‍ കുമാറുമാണ് ഗവര്‍ണറെ കാണുക. ഇന്നുച്ചക്ക് 12.30 നാണ് കൂടിക്കാഴ്ച. സഭ സമ്മേളനത്തിന് അനുമതി നൽകണം എന്ന് നേരിട്ട് ആവശ്യപ്പെട്ട് അനുനയപൂർവം ഗവർണറുമായി സംസാരിക്കാനാണ് തീരുമാനം.

അടിയന്തിര സാഹചര്യം നിലവിലുണ്ട്, കര്‍ഷകര്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. അത് കേരളത്തെ കൂടി ബാധിക്കുന്നതാണ്. ഇത് പരിഗണിച്ച് പ്രമേയം പാസാക്കാന്‍ അടിയന്തിര പ്രമേയം പാസാക്കുന്നതിന് പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി വേണമെന്ന് മന്ത്രിമാർ അഭ്യര്‍ഥിക്കും.

31ാം തിയതി രാവിലെ ഒമ്പത് മണിക്ക് പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്നുകൊണ്ട് കര്‍ഷക ബില്ലിനെതിരെ പ്രമേയം പാസാക്കാനുള്ള തീരുമാനം നേരത്തെ തന്നെ മന്ത്രിസഭ യോഗം എടുത്തിരുന്നു. ഇതിന് അനുമതി നൽകണമെന്നാണ് ആവശ്യപ്പെടുക. 23ാം തിയതി സഭ ചേരാനുള്ള തീരുമാനമാണ് എടുത്തിരുന്നത്. എന്നാല്‍ ഗവര്‍ണര്‍ അനുമതി നല്‍കാത്തതിനാൽ യോഗം ചേരാനായില്ല.

ഈ മാസം 31 നു പ്രത്യേക നിയമ സഭാ സമ്മേളനം വിളിക്കണം എന്ന സർക്കാരിന്‍റെ ശിപാർശയിൽ ഗവർണറുടെ ഗവർണറുടെ തീരുമാനം നിർണായകമാണ്. രണ്ടാമതും ശിപാർശ വന്നാൽ അനുമതി നൽകുമെന്നാണ് സർക്കാറിന്‍റെ പ്രതീക്ഷ.

31ന് സഭ വീണ്ടും ചേരാൻ അനുമതി നൽകിയില്ലെങ്കിൽ ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് ഇന്ന് സി.പി.ഐ മുഖപത്രമായ ജനയുഗം എഡിറ്റോറിയൽ എഴുതിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുളളവർ ഗവർണറുടെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT