പട്ടികജാതി സംഘടനാപ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: പട്ടികജാതി മേഖലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്ന അംഗീകൃത രജിസ്‌റ്റേഡ് സംഘടനകളുടെ പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. 2025 ഫെബ്രുവരി ആറിന് തൈക്കാട് ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളിൽ രാവിലെ 10.30ന് നടക്കുന്ന യോഗത്തിൽ സംസ്ഥാനതലത്തിൽ നിയമപരമായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സമുദായ സംഘടനകളുടെ ഓരോ പ്രതിനിധിക്ക് പങ്കെടുക്കാം.

സംഘടനയുടെ ഔദ്യോഗിക ലെറ്റർപാഡിൽ പങ്കെടുക്കുന്ന പ്രതിനിധിയുടെ പേരു വിവരം, ഫോൺ നമ്പർ എന്നിവ ഫെബ്രുവരി മൂന്നിനകം ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. ഇ മെയിൽ dirscdd@gmail.com

Tags:    
News Summary - The minister will meet with the representatives of scheduled caste organizations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.