കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലാക് ഫംഗസിനുള്ള മരുന്ന് എത്തി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലാക് ഫംഗസിനുള്ള മരുന്ന് എത്തി. കഴിഞ്ഞ ഞായറാഴ്ച മുതൽ മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷമായിരുന്നു. 20 വയൽ മരുന്നാണ് ഇന്നലെ രാത്രിയിൽ എത്തിച്ചത്. നിലവിൽ 16 രോഗികൾ ബ്ലാക് ഫംഗസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.

ബ്ലാക്ക് ഫംഗസ് ചികിത്സക്കായി ഉപയോഗിക്കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളുടെയും സ്റ്റോക്ക് തീർന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതോടെ സ്വകാര്യ ആശുപത്രിയിൽ നിന്നും കണ്ണൂരിലെ ഗോഡൗണിൽ നിന്നും ആഫോംടെറസിന്‍ എമല്‍ഷനും ആംഫോറെടസിനും എത്തിച്ചാണ് തിങ്കളാഴ്ച രോഗികൾക്ക് നൽകിയത്. 

Tags:    
News Summary - The medicine for black fungus has reached Kozhikode Medical College Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.