കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം പരിഹരിക്കാൻ വത്തിക്കാനിൽനിന്ന് മാർപാപ്പ നിയമിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ബിഷപ് സിറിൽ വാസിൽ കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വന്നിറങ്ങിയ അദ്ദേഹത്തെ സിറോ മലബാർ സഭ, അതിരൂപത പ്രതിനിധികൾ സ്വീകരിച്ചു. അതിരൂപത വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി പഠിച്ച ശേഷം റിപ്പോർട്ട് നൽകുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
സിറോ മലബാർ സഭക്കു കീഴിലെ ഏകീകൃത കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിൽ ഏറെക്കാലമായി തർക്കം തുടരുകയാണ്. ഒരു കാരണവശാലും ഏകീകൃത കുർബാന നടപ്പാക്കില്ലെന്ന് അതിരൂപതയിലെ വൈദികരും വിശ്വാസികളും വ്യക്തമാക്കുമ്പോൾ മറ്റെല്ലായിടത്തെയും പോലെ ഇവിടെയും നടപ്പാക്കണമെന്ന നിലപാടിലാണ് സഭ നേതൃത്വം.
ഇതടക്കം നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് വത്തിക്കാൻ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് സിറിൽ വാസിലിനെ കാത്തിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വിശദമായി പഠിച്ച്, പരിഹാര നിർദേശമടങ്ങുന്ന റിപ്പോർട്ട് വത്തിക്കാന് സമർപ്പിക്കുകയാണ് ഇദ്ദേഹത്തിന്‍റെ ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.