Posted On
date_range Updated On
date_range ജനങ്ങളുടെ ജീവനാണ് പ്രധാനം, കോവിഡിനെ നേരിടുന്നതാണ് പ്രധാന ഉത്തരവാദിത്വം- കെ.എൻ ബാലഗോപാൽ
ആലപ്പുഴ: ജനങ്ങളുടെ ജീവനാണ് പ്രധാനം, പുതിയ സര്‍ക്കാരിന് മുന്നിലുള്ള പ്രധാന ഉത്തരവാദിത്വം കോവിഡിനെ നേരിടുകയെന്നതാണെന്ന് നിയുക്ത ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
മനുഷ്യന്റെ ആരോഗ്യവും ജീവനും തൊഴിലും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കൊവിഡ് കാലത്ത് പ്രധാനമാണ്. കേരളത്തിലെ ജനങ്ങളെ ഒന്നാകെ മുന്‍ സര്‍ക്കാര്‍ ചെയ്തിരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ടെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.
സത്യപ്രതിജ്ഞക്ക് മുന്‍പ് പുഷ്പാര്‍ച്ചന അര്‍പ്പിക്കാന്‍ മന്ത്രിമാര്‍ ആലപ്പുഴയിലെ പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എത്തിയപ്പോഴായിരുന്നു കെ.എന്‍ ബാലഗോപാലിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.