ചിറ്റൂർ (പാലക്കാട്): ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉറങ്ങിക്കിടന്നവര്‍ക്കു നേരെ ലോറി പാഞ്ഞു കയറി തമിഴ്നാട് സ്വദേശിനിക്ക് ദാരുണാന്ത്യം. മൈസൂർ ഹൻസൂർ ബി.ആർ വില്ലേജ് സ്വദേശി പാർവതിയാണ് (40) മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂരിൽ വെള്ളിയാഴ്ച പുലർച്ച 3.00നായിരുന്നു സംഭവം.
പൊള്ളാച്ചിയിൽനിന്ന് കോഴികളെ കയറ്റിവരുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് ചിറ്റൂർ ആലംകടവ് പാലത്തിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലിടിച്ച് മറിയുകയായിരുന്നു. പാർവതിയുടെ ബന്ധുക്കളായ കൃഷ്ണൻ (70), ഭാര്യ സാവിത്രി (45), ഇവരുടെ മകൻ വിനോദ് (25) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന നാല് പേർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ ചിറ്റൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ കുമരനല്ലൂർ സ്വദേശി അജിത്തിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു.
പാർവതിയുടെ മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൈസൂരിൽനിന്ന് മീൻപിടിത്ത തൊഴിലിനെത്തിയതായിരുന്നു ഇവർ. പരിക്കേറ്റ സാവിത്രിയുടെ ചേച്ചിയുടെ മകളാണ് പാര്‍വതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.