കുണ്ടന്നൂരിൽ കാനയിലേക് വീണ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റുന്നു

മൂടിയില്ലാത്ത കാനയിലേക്ക് ലോറി മറിഞ്ഞു

മരട്: കുണ്ടന്നൂരിൽ കോൺക്രീറ്റ് മിക്സിങ്ങ് ലോറി കാനയിലേക്ക് വീണ് അപകടം. വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടം. ബണ്ടിലുള്ള പ്രസ്റ്റീജിന്റെ നിർമ്മാണ സ്ഥലത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. കുണ്ടന്നൂർ എയർടെല്ലിന്റെ ഓഫിസിന് മുൻ വശത്ത് വെച്ച് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴായിരുന്നു ലോറിയുടെ മുൻ വശത്തെ വീൽ കാനയിലേക്ക് വീണതോടെ നിയന്ത്രണം തെറ്റി വലത് വശം മുഴുവനായും കാനയിലേക്ക് വീണു.

തുടർന്ന് ക്രയിൻ ഉപേയാഗിച്ച് ശനിയാഴ്ച രാവിലെ 6.45 ഓടെ ലോറി കാനയിൽ നിന്ന് ഉയർത്തി. ഭാഗികമായ നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ദേശീയ പാതയുടെ കാനകൾക്ക് സ്ലാബില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. നിരവധി അപകടങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. കൂടാതെ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ സൈഡ് കൊടുക്കാനും വളരെ ബുദ്ധിമുട്ടാണ്.

സർവ്വീസ് റോഡിനോട് ചേർന്ന് വൈറ്റില മുതൽ കുമ്പളം വരെ പണിതിട്ടുള്ള കാനക്ക് സ്ലാബ് ഇടാത്തത് മൂലം നിരവധി യാത്രക്കാർ അപകടത്തിൽപ്പെടുന്നുണ്ട്. കുമ്പളം ടോൾ പ്ലാസക്ക് സമീപമുണ്ടായ ബൈക്കപകടത്തിൽപ്പെട്ടയാൾ സ്ലാബില്ലാത്ത കാനയിലെ വെള്ളക്കെട്ടിൽ വീണാണ് മരണപ്പെട്ടത്. തുറന്നു കിടക്കുന്ന കാനയിൽ രാത്രി കാലങ്ങളിൽ കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളുന്നത് പതിവ് കാഴ്ചയാണ്. കിലോമീറ്റർ നീളത്തിൽ കാനക്ക് സ്ലാബില്ലാത്തത് ഇത്തരക്കാർക്ക് സൗകര്യമാവുകയാണ്. കാനകൾക്ക് മേൽ സ്ലാബിട്ട് മൂടണമെന്നാവശ്യം ശക്തമാണ്. 

Tags:    
News Summary - The lorry overturned into the uncovered canal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.