Posted On
date_range Updated On
date_range വട്ടപ്പാറ പ്രധാന വളവിൽ ലോറി മറിഞ്ഞു
വളാഞ്ചേരി (മലപ്പുറം): ദേശീയപാത വട്ടപ്പാറ പ്രധാന വളവിൽ ലോറി മറിഞ്ഞു. രണ്ടു പേർക്ക് നിസാര പരിക്കേറ്റു. കർണാടകയിൽ നിന്നും പരിപ്പ് ലോഡുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി (KA 28 AA 0784) ആണ് മറിഞ്ഞത്.
പുലർച്ചെ 1.50 മണിയോടെ വട്ടപ്പാറ വളവിൽ 30 അടിതാഴേക്കാണ് ലോറി പതിച്ചത്. ബ്രേക്ക് പോയി നിരങ്ങി താഴേക്ക് പതിക്കുകയായിരുന്നു. ഫെബ്രുവരി അഞ്ചിന് ശേഷം വട്ടപ്പാറ വളവിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ അപകടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.