വില്യാപ്പള്ളി കല്ലേരിയിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു

വില്ല്യാപ്പള്ളി: കല്ലേരിയിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു, ഡ്രൈവർ അദ്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലേരി വൈദ്യർ പീടികക്കു സമീപം ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം.

കുനിങ്ങാട് ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്നു ലോറിയിലാണ് തീ പടർന്നത്. പഴയ റഫ്രിജറേറ്ററിന്‍റെ ഭാഗങ്ങളാണ് ലോറിയിൽ ഉണ്ടായിരുന്നത്. വൈദ്യുതി ലൈനിൽ ആക്രി സാധനങ്ങൾ തട്ടിയാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം.

പാലക്കാട് കോങ്ങോട് ചെറായി സ്വദേശി ചെറിയ പുറത്ത് വീട്ടിൽ അബു താഹിറാണ് ലോറി ഓടിച്ചിരുന്നത്. തീ പടരുന്നത് ശ്രദ്ധയിൽപെട്ടതോടെ ഇദ്ദേഹം വാഹനത്തിൽനിന്നു ഇറങ്ങി ഓടിയതിനാൽ രക്ഷപെട്ടു. നാദാപുരത്ത് നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. കുനിങ്ങാട്-വില്യാപ്പള്ളി വടകര റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.

Tags:    
News Summary - The lorry got burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.