ആലുവ-മൂന്നാർ റോഡിൽ കണ്ടെയ്നർ ലോറിയിലെ തീ അണക്കുന്നു
ആലുവ: ടി.വികളുമായി പോയ കണ്ടെയിനർ ലോറിക്ക് തീപിടിച്ചു. ബുധനാഴ്ച വൈകീട്ട് 3.40 ഓടെ ആലുവ-മൂന്നാർ റോഡിൽ അശോകപുരം കാർമൽ ആശുപത്രിക്ക് സമീപം അണ്ടിക്കമ്പനി ബസ് സ്റ്റോപ്പിലാണ് സംഭവം.നോയിഡയിൽനിന്ന് ടി.വികളുമായി വന്ന ലോറിയിലാണ് തീപിടിത്തമുണ്ടായത്. ലോറി ഓടിക്കൊണ്ടിരിക്കെ, കണ്ടെയ്നറിൽനിന്ന് പുക ഉയരുകയായിരുന്നു.
ഇതുകണ്ട നാട്ടുകാർ ലോറി നിർത്തിക്കുകയും ഉടനെ ആലുവ അഗ്നിരക്ഷ സേനയെ വിവരമറിയിക്കുകയും ചെയ്തു.അവരെത്തിയാണ് ലോറിയുടെ പുറകുവശത്തെ വാതിൽ തുറന്ന് തീയണച്ചത്. 250 ടി.വികളാണ് വാഹനത്തിലുണ്ടായിരുന്നത്. തീപിടിച്ചും പുകയും വെള്ളവും കയറിയും ഇവയെല്ലാം നശിച്ചു.
നോയിഡയിൽനിന്ന് കൊണ്ടുവന്ന ടി.വികളിൽ കുറച്ച് കൊടികുത്തുമല ഭാഗത്ത് ഗോഡൗണിൽ ഇറക്കിയശേഷം പാലാരിവട്ടത്തേക്ക് പോവുകയായിരുന്നു ലോറി. സ്റ്റേഷൻ ഓഫിസർ ജോസ് ജയിൻസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ടി.ആർ. ഷിബു, എം.കെ. നാസർ, എസ്. രാജേഷ്, ലക്ഷ്മണൻപിള്ള എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.