വെള്ളാപ്പള്ളി നടേശൻ

ശബരിമലയിലേത് കൂട്ടമായി നടത്തിയ കൊള്ള; സ്വർണം ഓടിപോവുകയോ പറന്നു പോവുകയോ ഇല്ല -വെള്ളാപ്പള്ളി

കണ്ണൂർ: ശബരിമലയിലേത് കൂട്ടമായി നടത്തിയ സ്വര്‍ണക്കൊള്ളയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വൻ അഴിമതിയാണ് നടന്നത്. 30 കിലോ സ്വർണമെന്ന് പറഞ്ഞാൽ എത്ര കോടിയുടെ സ്വർണമാണ്. അത് ഓടിപ്പോവുകയോ പറന്നുപോവുകയോ ഇല്ല. സ്വർണം കൊണ്ടുപോയവരും എടുത്തവരും വാങ്ങിയവരും ഇപ്പോഴില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഈ അഴിമതി ആരുടെ കാലത്ത് നടത്തിയെന്ന് അന്വേഷിക്കണം. സ്വർണം നഷ്ടമായ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും വെള്ളാപ്പള്ളി കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ചെമ്പ് കൊണ്ടുപോയി എന്ന് പറയുന്നു. മഹസ്സറിലും പറയുന്നു ചെമ്പാണെന്ന്. അതിന് മുകളിലിരുന്ന സ്വര്‍ണം എവിടെയെന്നും വെള്ളാപ്പള്ളി ആരാഞ്ഞു. മല്യ കൊടുത്ത കാലത്ത് ആ സ്വര്‍ണം പാളികളാക്കി പൊതിഞ്ഞിരുന്നത് അല്ലേ. ആ പാളി എടുത്തിട്ട് അതിന്റെ താഴെയുള്ള ചെമ്പ് മാത്രം കൊടുത്തയച്ചു എന്ന് ആരെങ്കിലും പറഞ്ഞാല്‍ എങ്ങനെ അതിനെ നിഷേധിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ൽ​പ​ത്തി​ന്‍റെ ഭാ​രം കു​റ​ഞ്ഞ​തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ ദേ​വ​സ്വം വി​ജി​ല​ൻ​സ്. സ്പോ​ൺ​സ​റാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ​യും സ​ഹാ​യി വാ​സു​ദേ​വ​നെ​യും ചോ​ദ്യം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. ചെ​മ്പ് പാ​ളി മാ​ത്ര​മാ​ണ് കൈ​മാ​റി​യ​ത് എ​ന്ന പോ​റ്റി​യു​ടെ വാ​ദ​ത്തി​ൽ‍ അ​വ്യ​ക്ത​ത ഉ​ണ്ടെ​ന്ന് വി​ജി​ല​ൻ​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

നാ​ലു കി​ലോ തൂ​ക്ക​മാ​ണ് ശി​ൽ​പ​ത്തി​ൽ കു​റ​വു​ണ്ടാ​യ​ത്. സ്വ​ർ​ണ​പീ​ഠം കാ​ണാ​താ​യ​തി​ൽ ഇ​രു​വ​രെ​യും പ്ര​തി​യാ​ക്കു​ന്ന​തി​ൽ തീ​രു​മാ​നം പി​ന്നീ​ടാ​കു​മെ​ന്നും വി​ജി​ല​ൻ​സ് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - The looting at Sabarimala was a mass act; the gold did not run away or fly away - Vellappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.