പാലക്കാട്: മുസ്‍ലിം ലീഗിനെതിരെ വിവാദ പരാമർശവുമായി സി.പി.എം നേതാവ് പി.സരിൻ. ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വർഗത്തിലേക്കുള്ള വഴിവെട്ടിയിരിക്കുന്നതെന്ന് പറഞ്ഞ് നാടിന് നരകം സമ്മാനിച്ചവരാണ് ലീഗുകാരെന്ന് സരിൻ പറഞ്ഞു. യു.ഡി.എഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി.എം നടത്തിയ പ്രതിഷേധത്തിനിടെയാണ് സരിന്റെ വിവാദപരാമർശം.
'മലപ്പുറം ജില്ലയോട് അടുത്ത് നിൽക്കുന്ന പ്രദേശമായതിനാൽ സെക്യുലർ രാഷ്ട്രീയത്തിൻ്റെ മുഖം പോലും തച്ചുടച്ച്കൊണ്ട് ലീഗ് ചെൽപ്പടിക്ക് നിർത്തുന്നു. കേരളത്തിൽ മുസ്‍ലിം ലീഗ് യുഡിഎഫിനെപ്പമാണ് ഡൽഹിയിൽ ഇന്‍ഡ്യ മുന്നണിയുടെ ഭാഗവുമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തിരുവേഗപ്പുറയിലെ ലീഗുകാർക്ക് മതഭ്രാന്താണ്. എസ്‍ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേർത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നത്.ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആര്‍എസ്എസിന് നൽകുന്നതിന് തുല്യമാണ്. മുസ്‍ലിം ലീഗ് സമം മുസ്‍ലിം എന്ന പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ബി.ജെ.പി സമം ഹിന്ദു എന്ന പ്രചരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. .ബിജെപിക്കാര്‍ക്ക് വളരാൻ ഉള്ള സാഹചര്യം ലീഗ് ഒരുക്കികൊടുക്കുകയാണ് ചെയ്യുന്നതെന്നും സരിന്‍ പറഞ്ഞു
80,000 രൂപ മാസ ശമ്പളം; പി സരിൻ ഇനി വിജ്ഞാന കേരളം ഉപദേശകൻ
തിരുവനന്തപുരം: ഡോ.പി സരിനെ വിജ്ഞാന കേരളം ഉപദേശകനായി സർക്കാർ നിയമിച്ചു. കെ ഡിസ്‌ക്കിന് കീഴിലെ വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസറായിട്ടാണ് പ്രവർത്തിക്കുക. 80,000 രൂപയാണ് മാസശമ്പളം.
പാലക്കാട് ഉപതെരഞ്ഞെടുപ്പോടെയാണ് ഡോ. പി. സരിന്‍ എത്തിയത്. എം.ബി.ബി.എസ് ബിരുദം നേടിയതിന് ശേഷമാണ് സരിൻ സിവിൽ സർവീസ് യോഗ്യത നേടിയത്. ജോലിയിൽ അധികകാലം തുടരുന്നതിന് മുമ്പ് തന്നെ രാജിവച്ച് രാഷ്ടീയത്തിൽ സജീവമായി.
കോൺഗ്രസ് പാർട്ടിയുടെ ഡിജിറ്റൽ മിഡിയ സെല്ലിന്‍റെ മേധാവിയായിരുന്നു സരിൻ. പാലക്കാട് എം.എൽ.എ ആയിരുന്ന ഷാഫി പറമ്പിൽ വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.