പ്രതിപക്ഷ നേതാവ് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും

തിരുവനന്തപുരം :'നെഹ്‌റുവിയന്‍ സോഷ്യലിസത്തിന്റെ പുനരുജീവനവും മാര്‍ഗങ്ങളും' എന്ന വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും. കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയില്‍ സാമൂഹ്യനീതിയും രാഷ്ട്രീയ സമത്വവും എന്ന വിഷയത്തിലെ സംവാദത്തിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും.

യു.കെയിലെ ഇന്ത്യന്‍ വര്‍ക്കേഴ്സ് യൂനിയന്‍ കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂനിയനുമായി സഹകരിച്ച് നടത്തുന്ന സംവാദ പരിപാടികളില്‍ മുഖ്യാതിഥിയായാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്. നവംബര്‍ 17-ന് കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി സൗത്ത് ഏഷ്യന്‍ സ്റ്റുഡന്‍സ് ഹാളിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രഭാഷണം.

നവംബര്‍ 18-നാണ് കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയിലെ സംവാദം. ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാല ലക്ചര്‍ ഹാളില്‍ നടക്കുന്ന സംവാദത്തില്‍ യു.കെ പാര്‍ലമെന്റ് അംഗം ഡാനിയല്‍ സെയ്ച്‌നര്‍, കേംബ്രിഡ്ജ്‌ഷെയര്‍-പീറ്റര്‍ബറോ ഡെപ്യൂട്ടി മേയര്‍ അന്ന സ്മിത്ത് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും

Tags:    
News Summary - The Leader of the Opposition will deliver a lecture at Cambridge University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.