സജി ചെറിയാനെതിരെ കലാപാഹ്വാനത്തിന് പ്രേരിപ്പിച്ചെന്ന വകുപ്പ് കൂടി ചേർക്കാൻ അപേക്ഷ നൽകുമെന്ന് അഭിഭാഷകൻ

തിരുവല്ല : ഭരണഘടനയെ അധിക്ഷേപിച്ചുള്ള വിവാദ പ്രസംഗത്തിൽ കേസെടുത്ത മുൻ മന്ത്രി സജി ചെറിയാനെതിരെ കലാപാഹ്വാനത്തിന് പ്രേരിപ്പിച്ചെന്ന വകുപ്പ് കൂടി ചേർക്കാൻ അപേക്ഷ നൽകുമെന്ന് അഭിഭാഷകനായ ബൈജു നോയൽ. സജി ചെറിയാൻ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഫയൽ ചെയ്ത കേസിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ തിരുവല്ല കോടതിയിൽ ഹാജരായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബൈജു നോയൽ.

ഇദ്ദേഹത്തന്റെ പരാതിയിലാണ് സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. റാന്നി എം.എൽ.എ പ്രമോദ് നാരായണന്റെ പ്രസംഗം പൊലീസ് പരിശോധിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചു എന്ന പരാതി പരിഗണിച്ചപ്പോഴാണ് പരാതിയിൽ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തുവെന്ന വിവരം പരാതിക്കാരനായ അഭിഭാഷകനെ ഇന്ന് കോടതി ഔദ്യോഗികമായി അറിയിച്ചത്. ഇതിന് പിന്നാലെയാണ് കേസിൽ കലാപാഹ്വാനത്തിന് ശ്രമിച്ചു എന്ന വകുപ്പ് കൂടി എഫ്.ഐ.ആറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കോടതിയിൽ ഉന്നയിക്കുമെന്ന് ബൈജു നോയൽ പറഞ്ഞത്.

റാന്നി എം.എൽ.എ പ്രമോദ് നാരായണന്റെ പേര് സജി ചെറിയാൻ പ്രസംഗത്തിൽ പറഞ്ഞതിനാൽ പ്രമോദ് നാരായണനും ഇത്തരത്തിൽ സംസാരിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഇക്കാര്യം പോലീസിനോട് ആവശ്യപ്പെടുമെന്നും പരാതിക്കാരൻ പറഞ്ഞു. കേസിൽ സജി ചെറിയാന് ഉചിതമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ ഏതറ്റം വരെയും പോകുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.

Tags:    
News Summary - The lawyer will file petition against Saji Cheriyan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.