ബസിൽനിന്ന് തെറിച്ചുവീണ വിദ്യാർഥിയെ ഉപേക്ഷിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ കടന്നു

ബസിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥിയെ റോഡിലുപേക്ഷിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ കടന്നുകളഞ്ഞെന്ന് പരാതി. കൊല്ലം എഴുകോണിൽ ബസ്സിൽനിന്ന് തെറിച്ചുവീണ ഒൻപതാം ക്ലാസുകാരൻ നിഖിലിനെ ഉപേക്ഷിച്ച് ബസ് ജീവനക്കാർ കടന്നെന്നാണ് പരാതിത്.

സഹപാഠികൾ കരഞ്ഞ് ബഹളമുണ്ടാക്കിയെങ്കിലും കണ്ടക്ടറും ഡ്രൈവറും ബസ് നിർത്താൻ കൂട്ടാക്കിയില്ലെന്നും ആരോപിക്കപ്പെടുന്നു. ചൊവ്വാഴ്ച്ച വൈകിട്ടാണ് വിദ്യാർഥി ബസിൽ നിന്ന് തെറിച്ചു വീണത്. കഴിഞ്ഞ ദിവസം കൻസഷൻ പുതുക്കാൻ മകൾക്കൊപ്പം കാട്ടാക്കട ഡിപ്പോയിൽ എത്തിയ പിതാവിനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ചത് ഏറെ വിവാദമായിരുന്നു. തുടർന്ന് ജീവനക്കാരെ സസ്‍പെൻഡ് ചെയ്തിരുന്നു. 

Tags:    
News Summary - The KSRTC staff left the student who had fallen from the bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.