തിരുവനന്തപുരം: രാമക്കൽമേട്ടിലെ സ്വകാര്യ കമ്പനിയുടെ കാറ്റാടി നിലയത്തിൽനിന്ന് യൂനിറ്റിന് 3.94 രൂപ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി വാങ്ങാനുള്ള നടപടികളുമായി കെ.എസ്.ഇ.ബി മുന്നോട്ട്.
ഇതുസംബന്ധിച്ച നടപടിക്രമങ്ങൾക്ക് റെഗുലേറ്ററി കമീഷൻ അനുമതി നൽകി. ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന വിവിധ സ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കാറ്റാടി നിലയങ്ങളിൽനിന്നുള്ള വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി തീരുമാനിച്ചത്.
സ്വന്തം നിലക്ക് കാറ്റിൽനിന്ന് കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള കേരളത്തിലെ സാധ്യതകളും കെ.എസ്.ഇ.ബി പരിശോധിച്ചുവരുന്നു. പശ്ചിമഘട്ട മേഖലയിൽ കാറ്റിൽനിന്നുള്ള വൈദ്യുതി ഉൽപാദനത്തിന് വലിയ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജി (എൻ.ഐ.ഡബ്ല്യു.ഇ)യുടെ പഠനം വ്യക്തമാക്കുന്നു. 2600 മെഗാവാട്ട് വരെ ഉൽപാദന സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.