സിൽവർ ലൈനിൽ ഇ.ശ്രീധരന്റെ വഴിക്ക് സംസ്ഥാന സർക്കാർ; ബദൽ നിർദേശങ്ങൾ സജീവ പരിഗണനക്ക്

തി​രു​വ​ന​ന്ത​പു​രം: ഇ.ശ്രീധരന്റെ ബദൽ നിർദേശങ്ങൾ അംഗീകരിച്ച് സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി വീണ്ടും സജീവമാക്കാൻ സംസ്ഥാന സർക്കാർ നീക്കം. അദ്ദേഹം നൽകിയ ബദൽ നിർദേശങ്ങൾ പരിഗണിച്ച് ഡി.പി.ആറിലടക്കം മാറ്റങ്ങൾ വന്നേക്കും. ശ്രീധരൻ രംഗത്തെത്തുന്നതോടെ കേന്ദ്ര സർക്കാർ പദ്ധതിക്ക് പച്ചക്കൊടികാണിക്കുമെന്നാണ് സംസ്ഥാന സർക്കാറിന്റെ പ്രതീക്ഷ.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ പ്ര​തി​നി​ധി കെ.​വി. തോ​മ​സ്​ ഇ. ​ശ്രീ​ധ​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച നടത്തിയിരുന്നു. നി​ല​വി​ലെ ഡി.​പി.​ആ​റും പ​ദ്ധ​തി​രേ​ഖ​യും അ​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തി​യു​ടെ അ​നു​മ​തി​ക്ക്​ ശ്രീ​ധ​ര​നെ മു​ൻ​നി​ർ​ത്തി കേ​ന്ദ്ര​ത്തി​ൽ അ​നു​കൂ​ല സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ക്ക​ലാ​യി​രു​ന്നു സ​ർ​ക്കാ​ർ ആദ്യം ലക്ഷ്യമിട്ടത്.

എന്നാൽ അ​തി​വേ​ഗ പാ​ത​ക്കാ​യാ​ലും അ​ർ​ധ അ​തി​വേ​ഗ പാ​ത​ക്കാ​യാ​ലും പു​തി​യ ഡി.​പി.​ആ​ർ ത​യാ​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് ശ്രീധരൻ​ ആ​വ​ശ്യപ്പെട്ടത്. അദ്ദേഹം നൽകിയ ബദൽ അനുസരിച്ച് സാമ്പത്തിക ചെലവ് ഒരു ലക്ഷം കോടിയാണ് കണക്കാക്കുന്നത്. സ്വകാര്യ വ്യക്തികളിൽ നിന്ന് ഭൂമി ഏറ്റെടുക്കേണ്ടി വരില്ല എന്നത് കൊണ്ട് അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാകുകയും ചെയ്യും.

സിൽവർ ലൈൻ പൂർത്തീകരണം സംസ്ഥാന സർക്കാറിന്റെ അഭിമാന പ്രശ്നം കൂടിയാണ്. ഇ. ശ്രീധരൻ മുന്നോട്ട് വെച്ച ബദലുകൾ അംഗീകരിച്ച് മുന്നോട്ടുപോകാനായിരിക്കും സർക്കാർ ശ്രമം. ഇ. ശ്രീധരന്റെ ബദലിനെ ബി.ജെ.പിയും പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇ.ശ്രീധരനെ പദ്ധതിയുടെ ഭാഗമാക്കിയാൽ പിന്തുണക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അ​തി​വേ​ഗ റെ​യി​ൽ​പാ​ത സം​ബ​ന്ധി​ച്ച്​ ഇ. ​ശ്രീ​ധ​ര​ൻ ത​യാ​റാ​ക്കി ന​ൽ​കി​യ റി​പ്പോ​ർ​ട്ട്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ കൈ​മാ​റിയെന്ന് കെ.​വി. തോ​മ​സ്​ പറഞ്ഞു.  വാ​യ്​​പ സാ​ധ്യ​ത​യു​ള്ള പ​ദ്ധ​തി​യാ​ണ്​ ​ശ്രീ​ധ​ര​ന്‍റെ കു​റി​പ്പി​ലു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ ക​ണ്ണൂ​ര്‍ വ​രെ 350 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ യാ​ത്ര​ചെ​യ്യാ​വു​ന്ന ​റെ​യി​ല്‍ പാ​ത തു​ട​ങ്ങു​മ്പോ​ൾ സെ​മി​സ്പീ​ഡാ​ക​ണ​മെ​ന്നും പി​ന്നീ​ട്​ ഹൈ​സ്പീ​ഡി​ലേ​ക്ക്​ ഉ​യ​ർ​ത്താ​ൻ ക​ഴി​യ​ണ​മെ​ന്നും ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. ഭൂ​മി​ക്ക്​ മു​ക​ളി​ൽ തൂ​ണു​ക​ളി​ലൂ​ടെ​യും ഭൂ​മി​ക്ക​ടി​യി​ലൂ​ടെ​യു​മാ​ക​ണം പാ​ളം. വ​ൻ മ​തി​ലു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ കു​റ​യും. ഭൂ​മി അ​ഞ്ചി​ലൊ​ന്ന്​ മ​തി.

തി​രൂ​ർ മു​ത​ൽ കാ​സ​ർ​കോ​ട്​​ വ​രെ നി​ല​വി​ലെ പാ​ത​ക്ക്​​ സ​മാ​ന്ത​ര​മാ​യാ​ണ്​ സി​ൽ​വ​ർ ലൈ​ൻ. ഇ​താ​ക​​ട്ടെ ഭാ​വി​യി​ൽ പാ​ത നാ​ലു​വ​രി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക്​ ത​ട​സ്സ​മാ​കും എ​ന്ന​തി​നാ​ൽ റെ​യി​ൽ​വേ​യു​ടെ എ​തി​ർ​പ്പി​ന്​ കാ​ര​ണ​മാ​കു​മെ​ന്നാ​ണ്​​ ശ്രീ​ധ​ര​ന്‍റെ നി​ല​പാ​ട്.

Tags:    
News Summary - The Kerala government may consider E Sreedharan's alternative proposals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.