Posted On
date_range Updated On
date_range ഭര്‍തൃവീട്ടില്‍നിന്ന് ഇറക്കിവിട്ട അമ്മക്കും കുഞ്ഞിനും തുണയായി ആരോഗ്യ മന്ത്രിയുടെ ഇടപെടൽ
തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് ഭര്‍തൃവീട്ടില്‍നിന്ന് ഇറക്കിവിട്ട അമ്മക്കും കുഞ്ഞിനും തുണയായി ആരോഗ്യ മന്ത്രിയുടെ ഇടപെടൽ. അമ്മക്കും കുഞ്ഞിനും സംരക്ഷണം ഉറപ്പ് വരുത്താന്‍ മന്ത്രി വീണാ ജോര്‍ജ് വനിത-ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
അമ്മക്ക് സമ്മതമാണെങ്കില്‍ ഇരുവരെയും സര്‍ക്കാര്‍ സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റും. അതല്ലെങ്കില്‍ നിയമ സഹായവും പൊലീസ് സുരക്ഷയും ഉറപ്പ് വരുത്തും. വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരോട് അടിയന്തരമായി ഇവരെ കണ്ട് നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.