തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിൽ ഓണം ആഘോഷിച്ചു തോന്നയ്ക്കൽ സായി ഗ്രാമത്തിലെ അന്തേവാസികൾ. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 43 പേരാണ് വിമാനത്താവളത്തിൽ ഓണാഘോഷത്തിന് എത്തിയത്. ആദ്യമായി വിമാനത്താവളത്തിനുള്ളിൽ കയറാൻ അവസരം ലഭിച്ചവരായിരുന്നു അവരിൽ ഭൂരിഭാഗവും. വിമാനത്താവളത്തിന്റെ പ്രവർത്തനം നേരിട്ടു കണ്ടറിഞ്ഞ അവർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം ഓണാഘോഷ പരിപാടികളിലും ഓണസദ്യയിലും പങ്കെടുത്തു.
സായി ഗ്രാമം സ്ഥാപകനും ഡയറക്ടറുമായ കെ എൻ ആനന്ദ് കുമാർ, സീനിയർ വൈസ് ചെയർമാൻ കെ ഗോപകുമാരൻ നായർട്രസ്റ്റ് ബോർഡ് അംഗം പ്രൊഫ. വിജയകുമാർ, നടി സോനാ നായർ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം വിമാനത്താവളത്തിലെ ഓണാഘോഷത്തിന് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.