തിരുവനന്തപുരം: കണ്ണൂർ മുഴപ്പിലങ്ങാട് 11 വയസുകാരൻ തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ദാരുണമായ സംഭവമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അതീവ ദുഃഖമുണ്ടാക്കുന്ന സംഭവമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. തെരുവനായ്ക്കളുണ്ടാക്കുന്ന പ്രശ്നം തടയാൻ നിയമത്തിന്റെ പരിധിക്കകത്ത് നിന്ന് ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളെ സംയോജിപ്പിച്ച് ഇതിനായി പദ്ധതി തയാറാക്കിയിട്ടുണ്ട്. കൂടുതൽ വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുക എന്നത് മാത്രമാണ് ഇപ്പോൾ നിയമം അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ ഒരുങ്ങിയപ്പോൾ പലയിടത്തും എതിർപ്പുണ്ടായി. ഫണ്ടില്ലാത്തതല്ല ജനങ്ങളുടെ എതിർപ്പാണ് വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് തടസമെന്നും എം.ബി രാജേഷ് പറഞ്ഞു. ജനങ്ങളുടെ എതിർപ്പിനെ മറികടന്ന് ഇനി വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.