രാജൻ, ഭാര്യ ഓമന

ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

അഞ്ചേരി (തൃശൂർ): ഉല്ലാസ് നഗറിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന് മണ്ണെണ ഒഴിച്ച് തീകൊളുത്തി വിറകുപുരയിൽ ആത്മഹത്യ ചെയ്തു. അഞ്ചേരി മുല്ലപ്പിള്ളി വീട്ടിൽ രാജനാണ് (66) ഭാര്യ ഓമനയെ (60) കൊന്ന് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം.

കുടുംബ വഴക്കും സാമ്പത്തിക പ്രശ്നങ്ങളുമാണ് കാരണമെന്ന് സംശയിക്കുന്നു. ഓമനയെ രാജൻ വെട്ടുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്ന മക്കൾക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഓമനയെ സമീപവാസികൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വീട്ടിലുണ്ടായിരുന്നവർ ആശുപത്രിയിൽ പോയ സമയത്താണ് രാജൻ ആത്മഹത്യ ചെയ്തത്. ഇയാൾ കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവറാണ്. മക്കൾ: മഹേഷ്, രാജേഷ്, ജയദീപ്. മരുമക്കൾ: ശ്രീലക്ഷ്മി, നീതു.

Tags:    
News Summary - The husband committed suicide by hacking his wife to death in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.