വാക്സിൻ സർട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം നീക്കണമെന്ന ഹരജി ഹൈകോടതി തള്ളി, പരാതിക്കാരന് ഒരു ലക്ഷം പിഴ

കൊച്ചി: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിലുള്ള പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹരജി ഹൈകോടതി തള്ളി. പരാതിക്കാരന് കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഹരജിക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്ന് ഹൈകോടതി നിരീക്ഷിച്ചു.

പ്രശസ്തിക്ക് വേണ്ടി നൽകിയ ഹരജിയാണ്. നിരവധി കേസുകൾ കെട്ടികിടക്കുന്ന സാഹചര്യത്തിൽ കോടതിയുടെ സമയം പാഴാക്കുകയാണ് ഹരജിക്കാരൻ ചെയ്തതെന്നും ജ​സ്​​റ്റി​സ്​ പി. ​വി. കു​ഞ്ഞി​കൃ​ഷ്​​ണ​ന്‍റെ ബെഞ്ച് വ്യക്തമാക്കി.

കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം പ​തി​ച്ച​ത്​ ചോ​ദ്യം ചെ​യ്​​ത്​ ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി പീ​റ്റ​ർ മ്യാ​ലി​പ്പ​റ​മ്പി​ലാണ് ഹൈകോടതിയിൽ ഹ​ര​ജി ന​ൽ​കി​യത്. മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലെ വാ​ക്​​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ്ര​ധാ​ന​മ​ന്ത്രി​യ​ട​ക്കം ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ചി​ത്ര​മി​ല്ലെ​ന്നാണ് ഹ​ര​ജി​ക്കാ​രന്‍ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇ​ത്ത​ര​മൊ​രു ഹ​ര​ജി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ വാ​ദം.

ഡിസംബർ 13ന് ഹരജി പരിഗണിക്കവെ കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം പ​തി​ച്ച​തി​നെ രാ​ഷ്​​ട്രീ​യ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ എ​തി​ർ​ക്കു​ന്ന​തെ​ന്തി​നെ​ന്ന്​ ഹൈ​കോ​ട​തി നിരീക്ഷിച്ചിരുന്നു. ജ​ന​വി​ധി അ​നു​സ​രി​ച്ച്​ അ​ധി​കാ​ര​ത്തി​ലെത്തി​യ പ്ര​ധാ​നമ​ന്ത്രി​യു​ടെ ചി​ത്രം സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ​തി​ക്കു​ന്ന​തി​ൽ എ​ന്ത്​ പ്ര​ശ്​​ന​മാ​ണു​ള്ള​ത്. വ്യ​ക്​​തി​ക​ളു​ടെ രാ​ഷ്​​ട്രീ​യ നി​ല​പാ​ടു​ക​ൾ വ്യ​ത്യ​സ്​​ത​മാ​വാം. എ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം പ​തി​ച്ച​തി​ന്‍റെ പേ​രി​ൽ ല​ജ്ജി​ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്നും ജ​സ്​​റ്റി​സ്​ പി. ​വി. കു​ഞ്ഞി​കൃ​ഷ്​​ണ​ൻ വാ​ക്കാ​ൽ ചോ​ദി​ച്ചിരുന്നു.​

മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലെ വാ​ക്​​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ട​ക്കം ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ചി​ത്ര​മി​ല്ലെ​ന്ന്​ ഹ​ര​ജി​ക്കാ​ര​ൻ വാദിച്ചു. എ​ന്നാ​ൽ, അ​വ​ർ​ക്ക് അ​വ​രു​ടെ പ്ര​ധാ​ന​മ​ന്ത്രി​മാ​രി​ൽ അ​ഭി​മാ​നം ഉ​ണ്ടാ​വി​ല്ലെ​ന്നും ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി​യി​ൽ ന​മു​ക്ക്​ അ​ഭി​മാ​ന​മു​ണ്ടെ​ന്നു​മാ​യി​രു​ന്നു കോ​ട​തി​യു​ടെ മ​റു​പ​ടി.

Tags:    
News Summary - The High Court rejected the petition seeking removal of the Prime Minister's image in Vaccine Certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.