ലക്ഷദ്വീപ്​ സന്ദർശിക്കാനുള്ള എം.പിമാരുടെ അപേക്ഷ നിരസിച്ചത്​ നിയമവിരുദ്ധമെന്ന്​ ഹൈകോടതി

കൊച്ചി: ലക്ഷദ്വീപ്​ സന്ദർശിക്കാനുള്ള എം.പിമാരുടെ അപേക്ഷ നിരസിച്ചത്​ നിയമവിരുദ്ധമാണെന്ന്​ ഹൈകോടതി. അപേക്ഷകരുടെ വാദം കേൾക്കാതെ അത്​ തള്ളിയത്​ നിയമവിരുദ്ധ നടപടിയാണെന്നാണ്​​​ കോടതി വ്യക്​തമാക്കിയത്​. ഇക്കാര്യത്തിൽ എം.പിമാരെ കേട്ടതിന്​ ശേഷം മാത്രമേ തീരുമാനമെടുക്കാവു എന്ന്​ കോടതി നിർദേശിച്ചു.

ടി.എൻ.പ്രതാപനും ഹൈബി ഈഡനും ഇതുമായി ബന്ധപ്പെട്ട്​ കോടതിയെ സമീപിച്ചത്​. ലക്ഷദ്വീപ്​ ഭരണകൂടത്തിന്​ കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ്​ ഹൈകോടതി നിരീക്ഷണം​. നേരത്തെ ലക്ഷദ്വീപ്​ സന്ദർശിക്കാൻ നിരവധി തവണ കോൺഗ്രസ്​-ഇടത്​ എം.പിമാർ അപേക്ഷ നൽകിയിരുന്നുവെങ്കിലും ദ്വീപ്​ ഭരണകൂടം ഇത്​ തള്ളുകയായിരുന്നു.

ക​ഴി​ഞ്ഞ​മാ​സം ല​ക്ഷ​ദ്വീ​പ് യാ​ത്ര​ക്ക് അ​നു​മ​തി തേ​ടി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ടി.​എ​ൻ. പ്ര​താ​പ​െൻറ​യും ഹൈ​ബി ഈ​ഡ​െൻറ​യും അ​പേ​ക്ഷ​ക​ൾ ഏ​ഴു​ദി​വ​സം ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ണെ​ന്നു​കാ​ട്ടി അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ക്വാ​റ​ൻ​റീ​നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടും അ​നു​മ​തി ന​ൽ​കി​യി​ല്ല.

ഇ​തി​നെ​തി​രെയാണ്​ എം.​പി​മാ​ർ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നത്​. 10 ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ത്ത് അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. പി​ന്നീ​ട് ചി​ല രേ​ഖ​ക​ൾ കൂ​ടു​ത​ലാ​യി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ പു​തി​യ രേ​ഖ​ക​ളോ​ടെ വീ​ണ്ടും അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു.

തു​ട​ർ​ന്നാ​ണ് മൂ​ന്നു പേ​രു​ടെ​യും അ​പേ​ക്ഷ ക​ല​ക്ട​ർ ത​ള്ളി​യ​ത്. ഇ​തി​നെ​തി​രെ അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ന്യാ​യ​മാ​യ ഉ​ത്ത​ര​വ് ഹൈ​കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും ല​ക്ഷ​ദ്വീ​പി​ൽ കാ​ലു​കു​ത്താ​ൻ അ​നു​വ​ദി​ക്കു​ന്ന​തു​വ​രെ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും എം.​പി​മാ​ർ അ​റി​യി​ച്ചിരുന്നു.

Tags:    
News Summary - The High Court has ruled that the MPs' request to visit Lakshadweep was rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT