കൊച്ചി: വിജ്ഞാന കേരളം പദ്ധതി ഉപദേഷ്ടാവായി മുൻ മന്ത്രി ടി.എം. തോമസ് ഐസക്കിന്റെ നിയമനം ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. തോമസ് ഐസക്കിന്റെ നിയമനം പൊതുഖജനാവിന് മാസം ഒരു ലക്ഷം രൂപയോളം ബാധ്യതയാകുമെന്നാരോപിച്ച് തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി എ. നവാസ് നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ പരിഗണനയിലുള്ളത്.
ഹരജിയിൽ നേരത്തെ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. ഉപദേഷ്ടാവ് എന്ന നിലയിൽ തോമസ് ഐസക് പ്രതിഫലം പറ്റുന്നില്ലെന്നും ഡ്രൈവർ അടക്കമുള്ളവർക്ക് പ്രതിഫലവും ഇന്ധനച്ചെലവുമാണ് അനുവദിക്കുന്നതെന്നുമായിരുന്നു സർക്കാറിന്റെ വിശദീകരണം. എക്സ് ഒഫീഷ്യോ സെക്രട്ടറി ഇറക്കിയ നിയമന ഉത്തരവിന് നിയമ സാധുതയില്ലെന്ന വാദം ഉയർന്നിരുന്നു. തുടർന്ന് ഉത്തരവ് ആവശ്യമെങ്കിൽ മാറ്റി പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.