സർക്കാർ ജീവനക്കാർ മനുഷ്യചങ്ങലയിൽ പങ്കെടുത്തത് സർവ്വീസ് ചട്ടത്തിനെതിരെന്ന്

കോട്ടയം:കേന്ദ്ര അവഗണനയ്ക്കെതിരെ ഡി വൈ എഫ് ഐ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ സർക്കാർ ജീവനക്കാർ പങ്കെടുത്തത് കേരള സർവ്വീസ് റൂളിന് എതിരാണെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുണമെന്നും ചില ജീവനക്കാർ.കോട്ടയം ദന്തൽ കോളജിലെ നേഴ്സും നേഴ്സസ് യൂണിയൻ്റെ ഏരിയാ പ്രസിഡൻ്റ് മായ വനിതാ, കോട്ടയം മെഡിക്കൽ കോളജിലെ വനിതാറേഡിയോഗ്രാഫർ, മെഡിക്കൽ കോളജിലെ ഒമ്പതാം വാർഡിലെ ഒരു വനിതാ നേഴ്സ്, എം ആർ എൽ ക്ലറിക്കൽ അറ്റൻഡർ,സൂപ്രണ്ട് ഓഫീസിലെ ക്ലാർക്ക്, പ്രിൻസിപ്പൽ ഓഫീസിലെ സീനിയർ ക്ലാർക്ക്

എന്നിവരാണ് മനുഷ്യ ചങ്ങലയുടെ ആലപ്പുഴ ഭാഗത്ത് പങ്കെടുത്തത്.സർക്കാർ ജീവനക്കാർ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് നേരിട്ട് ഇടപെടാൻ കഴിയില്ലെന്ന ചട്ടം നിലനിൽക്കവേയാണ് ഒരു കൂട്ടം ജീവനക്കാർ മനുഷ്യ ചങ്ങലയിൽ പങ്കെടുത്തത്.നേഴ്സിംഗ് യൂണിയൻ്റെ വനിതാ നേതാവ് പുതുപ്പള്ളിയിൽ നടന്ന ഉപതെരെഞ്ഞെടുപ്പിലും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങിയെന്ന് ആരോപണം ഉയർന്നിരുന്നു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.