ബസിൽ നിന്ന് ഇറക്കിവിട്ട കുട്ടികൾ നടന്ന് പോകുന്നു.
Posted On
date_range Updated On
date_range പെൺകുട്ടികളെ ബസിൽ നിന്ന് ഇറക്കിവിട്ടു
ശാസ്താംകോട്ട: സ്കൂളിലേക്കും ട്യൂഷൻ സെൻ്ററിലേക്കും പോയ പതിനഞ്ചിലധികം വരുന്ന പെൺകുട്ടികളെ ബസിൽ നിന്ന് ഇറക്കിവിട്ടു.ബുധനാഴ്ച രാവിലെ ഏഴരയോടെ മൈനാഗപ്പള്ളി ഐ.സി.എസ് ജംഗ്ഷനിൽ വച്ചാണ് ഇതുവഴി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്ന് ഇറക്കിവിട്ടത്. ആഞ്ഞിലിമൂട്ടിൽ നിന്നും ഐ.സി.എസ് ജംഗ്ഷനിൽ നിന്നും കയറിയ പെൺകുട്ടികളോട് കൺസഷൺ തരാൻ സാധിക്കില്ല എന്നും ഫുൾ ടിക്കറ്റ് എടുക്കണമെന്നും ബസ് ജീവനക്കാർ ആവശ്യപ്പെടുകയയിരുന്നു.
പലരുടെയും കൈയ്യിൽ മതിയായ തുക ഇല്ലാത്തതിനാൽ കുട്ടികൾ ഇതിന് തയ്യാറായില്ല. തുടർന്ന് കുട്ടികളെ ബസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.വിവരം അറിഞ്ഞ് എത്തിയ രക്ഷകർത്താക്കളും പ്രദേശവാസികളും പിന്നീട് ബസ് ജീവനക്കാർക്ക് താക്കീത് നൽകി. വിവരം കുന്നത്തൂർ ജോ.ആർ.റ്റി യോ യേയും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.