പൊലീസിലെ 'പ്രേതം' ഒഴിഞ്ഞു; ഇനി ഇൻക്വസ്റ്റ്

പാലക്കാട്: പൊലീസ് രേഖകളിൽ 'പ്രേതം' ഇനിയില്ല, പകരം ഇൻക്വസ്റ്റ്. സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പൊലീസ് രേഖകളിൽ മൃതശരീരത്തെ പ്രേതമെന്നും പോസ്റ്റ്മോർട്ടത്തിന് മുമ്പുള്ള മൃതശരീരപരിശോധന പ്രേതവിചാരണയെന്നും മൃതശരീരത്തിന്റെ സുരക്ഷാ ഡ്യൂട്ടി പ്രേത ബന്തവസ്സ് ഡ്യൂട്ടി എന്നുമാണ് വിശേഷിപ്പിക്കുന്നത്.

ആധുനിക കാലഘട്ടത്തിലെ ശാസ്ത്രചിന്തക്കും യുക്തിവിശ്വാസത്തിനും വിഘാതമായി നിൽക്കുന്ന ഒരു പദമാണ് പ്രേതമെന്നും അന്ധവിശ്വാസം ഇല്ലാതാക്കുന്നതിന് തടസ്സമാണ് ഈ പദമെന്നുമുള്ള പരാതിയെത്തുടർന്നാണ് ആഭ്യന്തര-നിയമ വകുപ്പുകൾ ചേർന്ന് പദം നീക്കം ചെയ്യാൻ തീരുമാനിച്ചത്.

പ്രേതവിചാരണക്കുപകരം ഇൻക്വസ്റ്റ് എന്ന വാക്ക് മലയാളത്തിൽ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി ജി. അജികുമാർ പൊലീസ് മേധാവിക്ക് നിർദേശം നൽകി.

Tags:    
News Summary - The 'ghost' of the police is gone; Now the inquest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.