കൽപറ്റ: ബാണാസുര സാഗർ ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചക്ക് 12ന് അടച്ച നാലാമത്തെ ഷട്ടർ വെള്ളിയാഴ്ച രാവിലെ എട്ടോടെ വീണ്ടും 10 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 8.7 ക്യൂബിക് മീറ്റർ ജലം തുറന്നു വിടും.
ഡാമിലെ ജലനിരപ്പ് ഇന്നെത്ത റൂൾ ലെവലിനേക്കാൾ (774.5 മീറ്റർ) അധികമായതിനാലാണിത്. ഇത് മൂലം പുഴയിൽ അഞ്ച് സെന്‍റിമീറ്റർ വരെ ജലനിരപ്പ് ഉയരാനും നീരൊഴുക്ക് കൂടാനും സാധ്യതയുണ്ട്. പുഴയുടെ ഇരുകരങ്ങളിൽ ഉള്ളവരും ജാഗ്രത പുലർത്തണമെന്ന് തരിയോട് ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.