നിലമ്പൂര്‍: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ ആദ്യമെണ്ണുക വഴിക്കടവ് പഞ്ചായത്തിലേത്. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞ ശേഷം വഴിക്കടവിലെ ഒന്നാം ബൂത്തായ തണ്ണിക്കടവിലെ വോട്ടെണ്ണിത്തുടങ്ങും. ശേഷം മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകൾ, നിലമ്പൂർ നഗരസഭ, കരുളായി, അമരമ്പലം പഞ്ചായത്തുകൾ എന്നീ ക്രമത്തിൽ വോട്ടെണ്ണൽ പുരോഗമിക്കും.
വോട്ടെണ്ണൽ തുടങ്ങുന്ന വഴിക്കടവും തുടർന്നുള്ള മൂത്തേടം, എടക്കര പഞ്ചായത്തുകളും യു.ഡി.എഫിന് ലീഡ് നൽകുന്ന പഞ്ചായത്തുകളാണ്. അതിനാൽ ആദ്യഘട്ടത്തിൽ യു.ഡി.എഫിന് ലീഡ് നൽകുന്ന ഫലമാവും പുറത്തുവരുക. പോത്തുകല്ല് പഞ്ചായത്തിൽ എൽ.ഡി.എഫ് ലീഡ് നേടുമെന്നാണ് കണക്കുകൂട്ടൽ.
ചുങ്കത്തറയിലെത്തുമ്പോൾ യു.ഡി.എഫ് വീണ്ടും ലീഡ് ഉയർത്തും. നഗരസഭയിലേത് എണ്ണിക്കഴിയുമ്പോഴും യു.ഡി.എഫ് ലീഡ് നിലനിർത്തുമെന്നാണ് കണക്കുകളിലെ സൂചന. കരുളായി, അമരമ്പലം പഞ്ചായത്തുകൾ എൽ.ഡി.എഫ് പ്രതീക്ഷ പുലർത്തുന്ന പഞ്ചായത്തുകളാണ്. ഈ രണ്ടു പഞ്ചായത്തുകളിലെ വോട്ടുകളാണ് വിധി നിർണയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.