പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച നടക്കും. ആദ്യ ദിവസം പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുക. സഭാനടപടികള്‍ നിയന്ത്രിക്കാന്നുള്ള പ്രോടെം സ്‌പീക്കറെ ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭായോഗം തെരഞ്ഞെടുക്കും.

പുതിയ സ്‌പീക്കറുടെ തെരഞ്ഞെടുപ്പ് 25ന് നടക്കും. സ്‌പീക്കര്‍ സ്ഥാനാർഥിയായി എം.ബി. രാജേഷിനെ എല്‍.ഡി.എഫ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാക്കും സമ്മേളനം നടക്കുക.

അതേസമയം, പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ തന്നെ പ്രഖ്യാപിക്കും.

Tags:    
News Summary - The first session of the 15th Legislative Assembly will be held on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.