Posted On
date_range Updated On
date_range നികുതി കൂട്ടാൻ ജി.എസ്.ടി കൗൺസിലിൽ ചർച്ച നടന്നിട്ടില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: നികുതി കൂട്ടാൻ ജി.എസ്.ടി കൗൺസിലിൽ ചർച്ച നടന്നിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 143 ഉൽപന്നങ്ങളുടെ നികുതി കൂട്ടുന്നതായി അറിയിപ്പ് കിട്ടിയിട്ടില്ല. ജനങ്ങളുടെ മേൽ അധിക ഭാരം അടിച്ചേൽപിക്കുന്നതിനോട് യോജിപ്പില്ലെന്നും ബാലഗോപാൽ പറഞ്ഞു.
ശർക്കരയും ടെലിവിഷനും പവർ ബാങ്കും ഉൾപ്പെടെ 143 ഉൽപന്നങ്ങളുടെ നികുതി വർധിപ്പിക്കാൻ ജി.എസ്.ടി കൗൺസിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയതായ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.