മലപ്പുറം: പഴം കൊടുക്കാൻ വന്ന കുട്ടിയെ തുമ്പിക്കൈയിൽ എടുത്തെറിയാൻ ശ്രമിച്ച് വാർത്തകളിൽ നിറഞ്ഞ ആന ചെരിഞ്ഞു. തൃക്കളയൂർ പ്രദേശവാസികളുടെ പ്രിയപ്പെട്ട മിനി ആനയാണ് വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെ തൃക്കളയൂർ ക്ഷേത്രത്തിന് സമീപത്ത് ചെരിഞ്ഞത്. 48 വയസായിരുന്നു.
കുനിയിൽ സ്വദേശി കൊളക്കാടൻ നാസറാണ് ആനയുടെ ഉടമ. കഴിഞ്ഞ 30 വർഷമായി നാസറും പാപ്പാനും ആണ് ആനയെ പരിപാലിച്ചിരുന്നത്. കുടുംബത്തിലെ ഒരു അംഗത്തെ പോലെയായിരുന്നു മിനിയെന്ന് നാസർ പറഞ്ഞു. അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ ഭക്ഷണം നൽകിയാണ് മിനിയുടെ അടുത്തു നിന്ന് മടങ്ങിയത്. പുലർച്ചെ പാപ്പാൻ വിവരമറിയിച്ചപ്പോൾ ഓടിയെത്തുകയായിരുന്നെന്നും നാസർ കൂട്ടിച്ചേർത്തു.
നിലവിൽ ആനയെ തളച്ചിടുന്ന തൃക്കളയൂർ ക്ഷേത്ര പരിസരത്താണ് പൊതുദർശനത്തിന് വെച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആന പ്രേമികളാണ് മിനിയെ അവസാന നോക്കുകാണാൻ ക്ഷേത്ര പരിസരത്ത് എത്തിയത്.
നിലമ്പൂരിൽ നിന്ന് എത്തിയ സോഷ്യൽ ഫോറസ്റ്റ് റേഞ്ചർ എ.കെ രാജീവന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സത്യന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.