മോഡലുകളുടെ മരണത്തിൽ ദുരൂഹത നീക്കണമെന്ന്​ കുടുംബം

കൊച്ചി: എറണാകുളത്ത്​ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​ കുടുംബം. മരിച്ച അഞ്​ജന ഷാജന്‍റെ കുടുംബമാണ് കമ്മീഷണര്‍ക്ക്​ പരാതി നൽകിയത്​.

പിന്തുടർന്ന്​ കാർ ഓടിച്ചതാണ്​ അപകടത്തിന്​ കാരണമായതെന്നും ആ കാർ ഓടിച്ച സൈജുവിന്‍റെയും ഹോട്ടൽ ഉടമ റോയിയുടെയും പങ്ക്​ വിശദമായി അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കേസില്‍ നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും എന്നാല്‍ ചില സംശയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതെന്നും അഞ്​ജന ഷാജന്‍റെ കുടംബം പറഞ്ഞു.

ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന്‍റെ പുരോഗതി അറിഞ്ഞശേഷം മുഖ്യമന്ത്രിക്കു പരാതി നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കുമെന്ന്​ അൻസി കബീറിന്‍റെ കുടുംബവും പ്രതികരിച്ചു. സംഭവത്തിലെ ദുരൂഹത മാറണമെന്നും അവർ പറഞ്ഞു.

നേരത്തെ, ഹോട്ടലുടമ റോയി ദുരുദ്ദേശത്തോടെ മോഡലുകൾക്ക്​ മദ്യം നൽകിയെന്ന്​​ സംശയിക്കുന്നതായി,മജിസ്​ട്രേറ്റ്​ കോടതിയിൽ പൊലീസ്​ നൽകിയ റിമാൻഡ്​ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.​

ഈ മാസം ഒന്നിനാണ് പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മീഡിയനിലെ മരത്തിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ 2019ലെ മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും തൃശൂർ വെമ്പല്ലൂർ സ്വദേശി കെ.എ.മുഹമ്മദ് ആഷിഖും മരിച്ചു. ഡ്രൈവർ അബ്ദുൽ റഹ്മാൻ പരുക്കുകളോടെ രക്ഷപ്പെട്ടു. അബ്ദുൽ റഹ്മാൻ മദ്യപിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായിരുന്നു.

Tags:    
News Summary - The family wants to clear the mystery in the death of the models

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.