ആരും ഉത്തരവാദികളല്ലെന്ന് കുറിപ്പെഴുതി വയോധിക ദമ്പതികൾ ആത്മഹത്യ ചെയ്തു

കാലടി: ശ്രീ മൂലനഗരം ഗ്രാമപഞ്ചായത്തിൽ മില്ലുംപടിക്ക് സമീപത്ത് താമസിക്കുന്ന വയോധികരായ ദമ്പതികൾ ആത്മഹത്യ ചെയ്തു. പാരതെറ്റയിലെ വിഘ്നേശ്വര വീട്ടിൽ സുകുമാരൻ നായർ(67) ശാരദ(64) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദ്ദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും.

മരണത്തിന് ആരും ഉത്തരവാദികളല്ല, തങ്ങളുടെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നതെന്ന് എഴുതിയ കുറിപ്പ് വീടിനുള്ളിൽ നിന്ന് കണ്ടെത്തിയതായി കാലടി സി.ഐ.അബ്ദുൾ ലത്തീഫ് പറഞ്ഞു. എഴുത്ത് കുറിപ്പടയും ബന്ധുക്കൾ തിരിച്ചറിഞ്ഞതായി സി.ഐ.പറഞ്ഞു.

സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ദബതികൾ വീട്ടിൽ ഒറ്റപ്പെട്ട നിലയിലാണ് താമസിച്ചിരുന്നത്. അനാരോഗ്യവും വാർദ്ധക്യത്തിലെ ഒറ്റപ്പെടലുമാണ് മരണത്തിന് കാരണമെന്ന് നാട്ടുകാർ കരുതുന്നു.

രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്. സുശാന്ത് (ആസ്ട്രേലിയ), സുരാജ്( മുംബൈ) എന്നിവരാണ് മക്കൾ.

Tags:    
News Summary - The elderly couple committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.