കോഴിക്കോട്: ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലിന് ഒൻപത് മാസം പൂർത്തിയാകുന്നതിന് മുമ്പ് സ്നേഹ ലാളനയുടെ അമ്മ മടിത്തട്ട് തേടി എട്ടാമത്തെ കുഞ്ഞും എത്തി. വെള്ളിയാഴ്ച വൈകിട്ട് 7.35നാണ് 10 ദിവസം പ്രായമുള്ള അതിഥിയുടെ വരവ്. 3.345 കി.ഗ്രാം ഭാരമുള്ള കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയായി ബീച്ച് ആശുപത്രിയിൽ സംരക്ഷണയിലാണ്.
സാഹിത്യ നഗരത്തിലെ അമ്മ കരുതലിൽ എത്തിയ അതിഥിക്ക് "അക്ഷര" എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പത്രക്കുറിപ്പിൽ അറിയിച്ചു. കോഴിക്കോട് അമ്മത്തൊട്ടിലിലെ രണ്ടാമത്തെ പെൺകുട്ടിയാണ് അക്ഷര. ആറ് പേർ ആൺകുട്ടികളാണ്.
ആദി, ഹെർത്ത്യൂസ്, നിലാവ്, ആരവ്, നീരവ്, കനിവ്, ആഗ്നേയ എന്നിങ്ങനെയായിരുന്നു മുൻഗാമികളുടെ പേരുകൾ. അക്ഷരയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുഞ്ഞിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടേണ്ടതാണെന്ന് ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.