സസ്പെൻഷന് വിധേയയായ നഴ്സിങ് ഓഫിസറുടെ ശബ്ദസന്ദേശം വ്യാജമല്ലെന്ന് ഡോക്ടർ

കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഡോ​ക്ട​ര്‍. കോ​വി​ഡ് രോ​ഗി​യാ​യി​രു​ന്ന സി.​കെ. ഹാ​രി​സ് മ​രി​ച്ച​ത് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ ട്യൂ​ബ് മാ​റി​കി​ട​ന്ന​തി​നാ​ലാ​ണെ​ന്നു​ള്ള ന​ഴ്‌​സിങ് ഓ​ഫീ​സ​റു​ടെ ശ​ബ്ദ​സ​ന്ദേ​ശം വ്യാ​ജ​മ​ല്ലെ​ന്ന് വ​നി​ത ഡോ​ക്ട​ര്‍ ന​ജ്മ പ​റ​ഞ്ഞു. വീഴ്ച ചൂണ്ടിക്കാട്ടിയ നഴ്സിങ് ഓഫിസറെ സസ്പെൻഡ് ചെയ്ത് അന്വേഷണം പ്രഖ്യാപിച്ചിരിക്കെയാണ് ഡോ. നജ്മയുടെ വെളിപ്പെടുത്തൽ.

നഴ്‍സിങ് ഓഫീസറുടെ ശബ്ദസന്ദേശം വ്യാജമല്ല. സന്ദേശത്തിൽ പറയുന്ന കാര്യങ്ങൾ നേരത്തെ ഡോക്ടർമാർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയ വിഷയമാണ്. ഓക്സിജൻ മാസ്ക് അഴിഞ്ഞ നിലയിലും വെൻറിലേഷൻ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങൾ അധികൃതരെ അറിയിച്ചിരുന്നു. ചില നഴ്‍സിങ് ജീവനക്കാർ അശ്രദ്ധമായി പെരുമാറുന്നു. കോവിഡ് ബാധിച്ച് മരിച്ച രണ്ട് രോഗികൾക്കും പരിചരണക്കുറവ് മൂലം ഓക്സിജൻ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും നജ്മ പറഞ്ഞു.

സ​ത്യം പു​റ​ത്തു​പ​റ​ഞ്ഞ ന​ഴ്‌​സിങ് ഓ​ഫീ​സ​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത് നീ​തി​കേ​ടാ​ണ്. ഇതിന്‍റെ പേരിൽ സിസ്റ്റർക്ക് സസ്പെൻഷൻ ലഭിച്ചതിനാലാണ് സത്യം തുറന്നുപറയാൻ നിർബന്ധിതയായതെന്നും ന​ജ്മ വ്യ​ക്ത​മാ​ക്കി.

അതേസമയം, കളമശ്ശേരി മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ അനാസ്ഥ മൂലം കോവിഡ് രോഗി മരിച്ചുവെന്ന നഴ്‍സിങ് ഓഫീസറുടെ പരാമര്‍ശത്തില്‍‌ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.

സത്യവിരുദ്ധമായ കാര്യങ്ങളാണ് നഴ്‍സിംഗ് ഓഫീസറുടെ ശബ്ദസന്ദേശത്തിലുള്ളതെന്നാണ് കളമശ്ശേരി മെഡിക്കൽ കോളജിന്‍റെ വിശദീകരണം. കീഴ്‍ജീവനക്കാരെ ജാഗരൂകരാക്കാന്‍ വേണ്ടി തെറ്റായി പറഞ്ഞ കാര്യങ്ങളാണ് പ്രചരിച്ചതെന്ന് ഇവര്‍ രേഖാമൂലം വിശദീകരണം നല്‍കിയെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.