തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടി സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളിൽ നിന്ന് മുഗളർ, സുൽത്താനേറ്റ് തുടങ്ങിയ രാജവംശങ്ങളെ സംബന്ധിച്ച പാഠഭാഗങ്ങൾ വെട്ടിമാറ്റാനുള്ള തീരുമാനത്തിൽ നേരിട്ട് വിയോജിപ്പ് അറിയിക്കാൻ കേരളം. മേയ് രണ്ടിന് ന്യൂദൽഹിയിൽ നടക്കുന്ന എൻ.സി.ഇ.ആർ.ടി ജനറൽ കൗൺസിൽ യോഗത്തിൽ നേരിട്ട് പങ്കെടുത്ത് വിഷയമുന്നയിക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പാഠപുസ്തകങ്ങളിൽനിന്ന് ചരിത്രസംഭവങ്ങൾ വെട്ടിമാറ്റുന്നത് നീതീകരിക്കാനാകില്ല.
കുട്ടികൾ യഥാർഥ ചരിത്രം പഠിക്കേണ്ട എന്നത് അക്കാദമിക സത്യസന്ധതയല്ല. വിദ്യാഭ്യാസരംഗത്തെ കാവിവത്കരിക്കുന്നത് അക്കാദമിക തിരിച്ചടിക്ക് കാരണമാകും. സമഗ്ര ശിക്ഷ കേരളത്തിന് (എസ്.എസ്.കെ) കേന്ദ്രം നൽകാനുള്ള വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവെക്കുന്നത് നീതീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള കുട്ടികൾക്കുള്ള ഫണ്ടാണത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് നൽകുന്ന കേന്ദ്ര ഫണ്ടിനെ കുറിച്ച് വിദ്യാഭ്യാസ അവകാശ നിയമത്തിൽ കൃത്യമായി പറയുന്നുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് കേന്ദ്രം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.