Posted On
date_range Updated On
date_range കടലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: ബേബി ബീച്ചിന് സമീപം കടലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. താവക്കര സ്വദേശി റോഷിതയാണ് മരിച്ചത്. യുവതി കടലിൽ ചാടിയതറിഞ്ഞ് കോസ്റ്റൽ പൊലീസും നാട്ടുകാരും പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിലെ ജ്വല്ലറിയിൽ ജീവനക്കാരിയായ റോഷിത വാട്‌സ്ആപ് സ്റ്റാറ്റസിൽ മരിക്കാൻ പോവുകയാണെന്ന സൂചന നൽകിയ ശേഷമാണ് കടലിൽ ചാടിയതെന്നാണ് വിവരം.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പള്ളിക്കുന്നിലെ പ്രമിത്തിന്റെ ഭാര്യയാണ് റോഷിത. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.