കേരള ആശാ ഹെൽത്ത് വർക്കേഴ്സ് രാപകൽ സമരയാത്ര എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: ആശമാരുടെ സമരയാത്ര കാസർകോട്ടുനിന്ന് തുടങ്ങി. പുതിയ കേരളചരിത്രം ആശാവർക്കർമാരുടെ കഠിനസമരത്തെ വിസ്മരിച്ചുകൊണ്ട് എഴുതാനാവില്ലെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച രാപകൽ സമരയാത്ര പുതിയ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് പറയുന്ന ധനമന്ത്രി ആശമാർ വേതനം ചോദിക്കുമ്പോൾ പണമില്ലെന്നു പറയുന്നു.
യഥാർഥത്തിൽ പണമില്ലെന്നു പറയാനാണോ ട്രഷറി തുറന്നുവെച്ചിരിക്കുന്നത് എന്നും എം.എൽ.എ പരിഹസിച്ചു. ജില്ല സ്വാഗതസംഘം ചെയർമാൻ വി.കെ. രവീന്ദ്രനും കെ.എ.എച്ച്.ഡബ്ല്യൂ.എ സംസ്ഥാന പ്രസിഡന്റും ചേർന്ന് ജന. സെക്രട്ടറി എം.എ. ബിന്ദുവിന് പതാക കൈമാറി. സാമൂഹികപ്രവർത്തകൻ ഡോ. ആസാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ല സ്വാഗതസംഘം ചെയർമാൻ വി.കെ. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. കെ.ജെ. ഷീല സ്വാഗതവും സി.എച്ച്. സുജാത നന്ദിയും പറഞ്ഞു. ജൂൺ 17ന് തിരുവനന്തപുരത്ത് മഹാറാലിയോടെ സമരയാത്ര സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.