പട്ടയഭൂമിയിലെ മരം മുറി ഉത്തരവ് പിൻവലിക്കേണ്ടതില്ലെന്ന് ജോസ് കെ.മാണി

കോട്ടയം: പട്ടയഭൂമിയിലെ മരം മുറിയുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിക്കേണ്ടതില്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. കർഷകരുടെ അവകാശങ്ങൾ പൂർണമായും ഉറപ്പാക്കണം. 

മരംമുറിക്കേസിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പാർട്ടി സ്റ്റിയറിംങ് കമ്മറ്റി 18 ന് ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ലോക്ഡൗൺ നീളുന്ന സാഹചര്യത്തിൽ അതനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - The culprits in the wood cutting case should be punished- Jose K. Mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.