കോവിഡിലും തളരാതെ 'കൊറോണ' പ്രസവിച്ചു; പെൺകുഞ്ഞ്​

കൊല്ലം: കോവിഡ്​ കീഴടക്കിയെങ്കിലും 'കൊറോണ' പെൺകുഞ്ഞിന്​ ജൻമം നൽകി. കൊല്ലം ഗവ. മെഡിക്കൽ കോളജിലാണ്​ കടവൂർ മതിലിൽ സ്വദേശിനി കൊറോണയെന്ന യുവതിയു​ടെ പ്രസവം നടന്നത്​. വ്യാഴാഴ്​ച പുലർച്ചെ രണ്ടരയോടെയാണ് 24കാരി​ കൊറോണ ത​െൻറ രണ്ടാമത്തെ കുഞ്ഞിന്​ ജൻമം നൽകിയത്​. പെൺകുഞ്ഞിന്​ അർപ്പിതയെന്നാണ്​ പേര്​ നൽകിയിരിക്കുന്നത്​. അഞ്ചു വയസുള്ള മൂത്ത മക​െൻറ പേര്​ അർണവ്​ എന്നാണ്​.

കടവൂർ മതിലിൽ കാട്ടുവിളയിൽ തോമസി​േൻറയും ഷീബയുടേയും മകളാണ്​ കൊറോണ. സൂര്യന്​ ചുറ്റുമുള്ള പ്രകാശ വലയം എന്ന അർഥ​ം വരുന്ന പേരെന്ന നിലയിലാണ്​ മകൾക്ക്​ കൊറോണ എന്ന പേര് നൽകിയത്​. ഇരട്ട സഹോദരന്​ പവിഴം എന്ന അർഥം വരുന്ന കോറൽ എന്നും പേരിട്ടു.

മകൾക്ക് വ്യത്യസ്​തവും​ അർഥവത്തുമായ പേര്​ നൽകിയപ്പോൾ വർഷങ്ങൾക്കിപ്പുറം പേരി​െൻറ കൗതുകം​ ഇത്രത്തോളം വർധിക്കുമെന്ന്​ തോമസും ഷീബയും സ്വപ്​നത്തിൽ പോലും കരുതിയതല്ല. ഷീബയുടെ ബ്യൂട്ടി പാർലറിനും കൊറോണ എന്ന പേരാണ്​ നൽകിയത്​. പ്രവാസിയായ ജിനുവാണ്​ കൊ​റോണയുടെ ഭർത്താവ്​.

ഈ മാസം 10നാണ്​ യുവതിയെ ആശുപത്രിയിലെത്തിച്ചത്​.​ രജിസ്​ട്രേഷൻ സമയത്ത്​ പേര്​ 'കൊ​റോണ' എന്നു പറഞ്ഞപ്പോൾ അവർ ആശ്ചര്യത്തോടെയാണ്​ ​നോക്കിയത്​.

പേരു പോലെ തന്നെ ലോകത്തെ നടുക്കുന്ന കൊറോണ വൈറസ്​ കൊറോണയുടെ ശരീരത്തേയും കീഴടക്കി. ഗർഭവുമായി ബന്ധപ്പെട്ട്​ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ്​ 'കൊറോണ'ക്ക്​ കോവിഡ് സ്ഥിരീകരിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.