'തർക്കം ജയത്തിന്‍റെ ശോഭകെടുത്തി, പ്രവർത്തകരുടെ മനസ്സ് മടുപ്പിച്ചു'; മുഖ്യമന്ത്രി തർക്കത്തിൽ പ്രതികരണവുമായി കെ.ജയന്ത് രംഗത്ത്

മുഖ്യമന്ത്രി തർക്കത്തിൽ പ്രതികരണവുമായി കോഴിക്കോട് നോർത്ത് നിയുക്ത എം.എൽ.എ കെ.ജയന്ത് രംഗത്ത്. ഇപ്പോൾ അരങ്ങേറുന്ന ഈ സംഭവങ്ങൾ ജയത്തിന്‍റെ ശോഭ കെടുത്തിയെന്നും സാധാരണക്കാരായ പ്രവർത്തകരുടെ മനസ്സ് മടുപ്പിക്കുന്നുവെന്നും ജയന്ത് പറഞ്ഞു. പിണറായിയെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ ഹൈകമാന്‍റ് തീരുമാനിച്ചിട്ടില്ലെന്നും ജയന്ത് കൂട്ടിച്ചേർത്തു.

'ഇവിടെ പിണറായി വിജയനെ വീണ്ടും മുഖ്യമന്ത്രി ആകാമെന്ന് ഹൈകമാന്‍റ് തീരുമാനിച്ചിട്ടില്ല. കേരളത്തിലെ കോൺഗ്രസിനകത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഒരു നേതാവായിരിക്കും കേരളത്തിന്‍റെ മുഖ്യമന്ത്രിയാവുക. പക്ഷെ ഈ അഞ്ചു വർഷത്തെ കോൺഗ്രസിന്‍റെ ഒരു തിരിച്ചുവരവിന്‍റെ പോരാട്ടമുണ്ട്. ആ പോരാട്ടത്തിന് നേതൃത്വം നൽകിയ സാധാരണക്കാരായ പ്രവർത്തകരുടെ മനം മടുപ്പിക്കുന്ന രീതിയിൽ നടന്ന ഈ സംഭവങ്ങൾ, സത്യത്തിൽ എന്നേപ്പോലുള്ള വളരെ വൈകാരികമായി രാഷ്ട്രീയ പ്രവർത്തനത്തെ കാണുന്ന ഒരാൾക്ക് മനം മടുപ്പിക്കുന്ന ഒന്നായിപോയി. കോൺഗ്രസിന്‍റെ സമന്വിതരായ നേതാക്കന്മാരെ തെറി വിളിക്കുന്നതും അവരുടെ പോസ്റ്ററുകൾ വലിച്ചുകീറി കത്തിക്കുന്നതും വകവെച്ചുകൊടുക്കാൻ സാധ്യമല്ല,' മാധ്യമങ്ങളോട് സംസാരിക്കവെ ജയന്ത് പറഞ്ഞു.

Tags:    
News Summary - The controversy tarnished the victory and made the workers minds tired, K. Jayant reacts to the Chief Minister controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.