കൈ​നി​ക്ക​ര മ​ഹ​ല്ലി​ൽ ഖാ​ദി പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

സമുദായം ഭിന്നതകൾ മറന്ന് മുന്നേറണം -സാദിഖലി തങ്ങൾ

കാരത്തൂർ: പൗരത്വ നിയമവും ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനും ഭരണകൂടം തയാറായി നിൽക്കുമ്പോൾ ഭിന്നതകൾ മറന്ന് മുസ്‍ലിം സമുദായം മുന്നോട്ടുപോകണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.ഇതര സംസ്ഥാനങ്ങളിൽ മുസ്‍ലിം സമുദായത്തിന് സംഘടിതമായി ഐക്യപ്പെടാൻ നേതൃത്വമില്ലാതെപോയതാണ് പല പ്രതിസന്ധികൾക്കും കാരണം. കേരളത്തിൽ സമസ്തയും പണ്ഡിത നേതൃത്വവും ഉള്ളിടത്തോളം ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ സാധിക്കുമെന്നും പറഞ്ഞു.

കൈനിക്കര മഹല്ല് ഖാദിയായി തെരഞ്ഞടുത്തതിനുശേഷം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ. മഹല്ല് പ്രസിഡന്റ് അബ്ദുൽ ഖാദർ മുസ്‍ലിയാർ ഷാൾ അണിയിച്ചു. മഹല്ല് ഖത്തീബ് ഉമർ ദാരിമി ചേപ്പൂർ പ്രാർഥനയും സൈനുൽ ആബിദീൻ ഹുദവി ചേകനൂർ മുഖ്യപ്രഭാഷണവും നടത്തി.

പി.സി. കുഞ്ഞാവ ഹാജി, കെ. അത്തീസ് ഹാജി, ടി.പി. ആലിയാമുട്ടി ഹാജി, എം. മാനുകുട്ടി, എം.കെ. അലവിക്കുട്ടി, കെ.വി. ഹമീദ്, കീഴേടത്തിൽ ഇബ്രാഹിം ഹാജി, പി.കെ.കെ. കുട്ടി തുടങ്ങിയവർ സംബന്ധിച്ചു. 

Tags:    
News Summary - The community should forget its differences and move forward - Sadikhali Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.