കുടയത്തൂർ പഞ്ചായത്തിലെ ഉരുൾപൊട്ടലിൽ മുഖ്യമന്ത്രി അനുശോചിച്ചു

ഇടുക്കി: തൊടുപുഴക്ക് സമീപം കുടയത്തൂരിലുണ്ടായ ഉരുൾ പൊട്ടലിൽ അഞ്ചുപേർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മരിച്ച കുടുംബത്തിന്റെ ബന്ധുമിത്രാദികളുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പോസ്റ്റിലൂടെ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

''തൊടുപുഴക്ക് സമീപമുള്ള കുടയത്തൂർ പഞ്ചായത്തിലുണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നു. മാളിയേക്കൽ കോളനിയിൽ പുലർച്ചെ 3.30 ന് ഉണ്ടായ ഉരുൾപൊട്ടലിലാണ് ചിറ്റടിച്ചാലിൽ സോമൻ, ഭാര്യ ഷിജി, മാതാവ് തങ്കമ്മ, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവർ മരിച്ചത്. പൊടുന്നനെ ഉണ്ടായ ഉരുൾപൊട്ടലിൽ സോമന്റെ വീട് ഒലിച്ചു പോവുകയായിരുന്നു. ബന്ധുമിത്രാദികളുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു''.

കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് പുലർച്ചെ അപകടമുണ്ടായത്. രാത്രി ഇവിടെ തുടർച്ചയായി മഴ പെയ്തിരുന്നു. പുലർച്ചെയാണ് ഉരുൾ പൊട്ടിയത്.

Full View


Tags:    
News Summary - The Chief Minister condole the landslide in Kudayathur panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.