വയലാർ രക്​തസാക്ഷി മണ്ഡപത്തിൽ പുഷ്​പാർച്ചന നടത്തി മുഖ്യമ​ന്ത്രിയും നിയുക്​ത മന്ത്രിമാരും

ചേർത്തല: വയലാർ രക്​തസാക്ഷിമണ്ഡപത്തിൽ പുഷ്​പാർച്ചന നടത്തി മുഖ്യമന്ത്രി പിണറായി വിജയനും നിയുക്​ത മന്ത്രിമാരും. സത്യപ്രതിജ്ഞക്ക്​ മുന്നോടിയായാണ്​ സി.പി.എം, സി.പി.ഐ മന്ത്രിമാർ ആലപ്പുഴയിലെത്തിയത്​. വ്യാഴാഴ്ച രാവിലെ ഒമ്പത്​ മണിയോടെ രക്​തസാക്ഷി മണ്ഡപത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്​പചക്രം സമർപ്പിച്ചു.

പിന്നാലെ മറ്റ്​ നിയുക്​ത മന്ത്രിമാരും പുഷ്​പാർച്ച നടത്തി. നിയുക്​ത സ്​പീക്കറും സി.പി.എം ആക്​ടിങ്​ സെക്രട്ടറി എ. വിജയരാഘവനും ചടങ്ങിനെത്തിയിരുന്നു. കോവിഡ്​ പ്രോ​ട്ടോകോൾ നിലനിൽക്കുന്നതിനാൽ പാർട്ടി പ്രവർത്തകർക്ക്​ പ്രവേശനമുണ്ടായിരുന്നില്ല.

പത്ത്​ മിനിറ്റിനുള്ളിൽ ചടങ്ങുകൾ പൂർത്തിയാക്കി മുഖ്യമന്ത്രിയും സംഘവും ആലപ്പുഴയിലെ തന്നെ വലിയ ചുടുകാട്ടിലേക്ക്​ നീങ്ങി. അവിടെ രക്​തസാക്ഷികൾക്ക്​ അഭിവാദ്യമർപ്പിച്ച ശേഷം മുഖ്യമന്ത്രിയും നിയുക്​ത മന്ത്രിമാരും തിരുവനന്തപുരത്തേക്ക്​ മടങ്ങി.

Tags:    
News Summary - The Chief Minister and the appointed ministers laid wreaths at the Vayalar Martyrs' Hall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.